---
title: "കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബി.ബി.എ. വിദ്യാർത്ഥി മുങ്ങിമരിച്ചു ; ദുരന്തം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്കിടെ"
english_title: "BBA student drowns while bathing in river with friends; tragedy strikes amid preparations for birthday celebration"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/319909/BBA student drowns while bathing in river with friends; tragedy strikes amid preparations for birthday celebration"
published_at: "2025-10-11T06:38:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9ae26c7ee1_1000357244.png"
keywords: []
---

# കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബി.ബി.എ. വിദ്യാർത്ഥി മുങ്ങിമരിച്ചു ; ദുരന്തം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്കിടെ

> **Lead Summary:** ആലുവ: കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബി.ബി.എ. വിദ്യാർത്ഥി മുങ്ങിമരിച്ചു.

## Article Content

ആലുവ: കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബി.ബി.എ. വിദ്യാർത്ഥി മുങ്ങിമരിച്ചു.

ആലുവ യു.സി. കോളേജ് കടയപ്പള്ളി ചക്കാലക്കൽ വീട്ടിൽ ശ്രീനിവാസൻ്റെ മകൻ സച്ചിദാനന്ദൻ (സച്ചു, 19) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6:30-ഓടെ മണപ്പുറം ദേശം കടവിനോട് ചേർന്നുള്ള പുഴയിലാണ് അപകടം നടന്നത്. വൈകുന്നേരം അഞ്ചോളം സുഹൃത്തുക്കളുമായി ഇവിടെയെത്തിയ സച്ചു പുഴയിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.

തുടർന്ന്, രാത്രി 8 മണിയോടെ ഉളിയന്നൂരിലെ സ്കൂബ ടീം നടത്തിയ തിരച്ചിലിൽ ദേശംകടവിന് സമീപത്തു നിന്നു  മൃതദേഹം കണ്ടെത്തി.

ബാംഗ്ലൂരിൽ ബി.ബി.എ. വിദ്യാർത്ഥിയായിരുന്ന സച്ചു, നാളെ തൻ്റെ ജന്മദിനം വീട്ടുകാരുമൊത്ത് ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: അമ്പിളി (പാനായിക്കുളം അൽഹുദ സ്കൂൾ അധ്യാപിക), സഹോദരൻ: അച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/319909/BBA student drowns while bathing in river with friends; tragedy strikes amid preparations for birthday celebration)